Monday, December 24, 2018
Sunday, December 23, 2018
ക്രിസ്മസ് ആഘോഷിച്ചു
ഞങ്ങളുടെ കോളേജിൽ ക്രിസ്മസ് ആഘോഷിച്ചു. ഫാദർ ജയേഷ് ജേക്കബ് ആയിരുന്നു മുഖ്യാതിഥി. പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്യുകയും ജയേഷ് ജേക്കബ് ക്രിസ്മസ് ദിന സന്ദേശം നൽകുകയും ചെയ്തു. അതിനു ശേഷം ഞങ്ങൾ കരോൾ നടത്തി സ്കൂൾ പരിസരത്ത് മുഴുവൻ ചുറ്റിനടന്നു. ഫാസിലായിരുന്നു ക്രിസ്മസ്ഫാദർ വേഷമിട്ടത്. കട്ടിങ്ങ് സെറിമണി നടത്തി. എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു ഉച്ചഭക്ഷണത്തിന് ബിരിയാണി നൽകി. ഉച്ചയ്ക്കുശേഷം കലോത്സവത്തിന് ബാക്കിവെച്ച പരിപാടികളായ ഒപ്പന, ദേശഭക്തിഗാനം എന്നിവ നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്തു .
Sunday, October 7, 2018
ഞങ്ങൾ ഇന്റെൻ ഷിപ്പിനു പോയ സ്കൂളിനെ പറ്റി...
പുന്നയൂർക്കുളം രാമരാജ സ്കൂൾ 1891 ൽ ഒരു കുടിപ്പള്ളികൂടമായി
സ്ഥാപിക്കപ്പെട്ടു. എലിയങ്ങാട്ട് കോവിലകമാണ് ഇതിന്റെ ഉടമ. വലിയ തമ്പുരാൻ
രാമവർമ്മരാജയുടെ ഓര്മക്കാണ് രാമരാജ എന്ന് പേര് നൽകിയത്. വിനോദിനി 'അമ്മ
മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ. .ഇപ്പോഴത്തെ
മാനേജർ വിനോദിനി അമ്മയുടെ മകൻ ടി പി ശ്രീനാരായണൻ (ഉണ്ണി ) ആണ്
ഭൗതികസൗകര്യങ്ങൾ 23 ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ നടുമുറ്റം ,കളിസ്ഥലം
,പാർക്കിങ് സൗകര്യം ,ലൈബ്രറി ,ബാത്റൂമുകൾ ,കുടിവെള്ളം ,പാചകപ്പുര ,വാഹന
സൗകര്യം എന്നിവയാണ് .
Saturday, October 6, 2018
Saturday, September 29, 2018
ജീവിതം അത് അങ്ങനെയാണ് ...
ചിലപ്പോള്‍ അങ്ങനെയാണ് അത്.
...ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ
നിന്ന്,
...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
...ഒരു
മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം
ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള്‍ പോലെ വ്യക്തമായ
തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം
പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും
മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
...ഒന്നും
അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
...അന്യോന്യം
നിശബ്ദമായി സംസാരിക്കുന്നു...
"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ
ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ
വിലപ്പെട്ടതാണു ....
ഇന്നും നിറഞ്ഞു നില്‍ക്കുന്ന ആ
സൌഹൃദത്തിനു മുന്‍പില്‍ ....സമര്‍പ്പിക്കുന്നു ഹൃദയപൂര്‍വം...
...ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ
നിന്ന്,
...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
...ഒരു
മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം
ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള്‍ പോലെ വ്യക്തമായ
തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം
പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും
മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
...ഒന്നും
അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
...അന്യോന്യം
നിശബ്ദമായി സംസാരിക്കുന്നു...
"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ
ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ
വിലപ്പെട്ടതാണു ....
ഇന്നും നിറഞ്ഞു നില്‍ക്കുന്ന ആ
സൌഹൃദത്തിനു മുന്‍പില്‍ ....സമര്‍പ്പിക്കുന്നു ഹൃദയപൂര്‍വം...
വീണ്ടും വിദ്യാലയത്തിലേക്ക് ...
18-06-2018 ആണ് ഞാൻ വീണ്ടും കുറെ കാലത്തെ ഇടവേളക്കുശേഷം പഠിക്കാൻ പോകുന്നത്. കോളജിന്റെ പടികയറി ചെന്നയുടനെ ആദ്യം കണ്ട ബഞ്ചിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു .അവിടെ ഞാൻ ചെല്ലുമ്പോൾ ആരും എത്തിയിട്ടുണ്ടാരുന്നില്ല.2 മത് വന്ന ജേക്കബ് എന്റെ അടുത്താണ് ഇരുന്നത്. പിന്നീട് അബിദാൻ, അലൻ, എൽദോ, ആൽവിൻ, സിജോ, മൃണാൾ എന്നിവരും വന്നു ഇതോടെ ഞങ്ങൾ പുരുഷ വിദ്യാർത്ഥികളുടെ കോറം തികഞ്ഞു പിന്നെ ക്ലാസ്സിൽ ഉള്ളതെല്ലാം സ്ത്രീ ജനങ്ങളാണ്. 42 :8 എന്നതാണ് അനുപാതം .. ക്ലാസ്സിലാകെ 50 കുട്ടികൾ ...ബഹളമയം ആയിത്തീർന്നു ക്ലാസ്സ് ...
ആദ്യ ദിവസമായതുകൊണ്ടു തന്നെ പ്രിൻസിപ്പൽ വഴക്കൊന്നും പറഞ്ഞില്ല ...
Subscribe to:
Posts (Atom)
















