Saturday, September 29, 2018

ജീവിതം അത് അങ്ങനെയാണ് ...

ചിലപ്പോള്‍ അങ്ങനെയാണ് അത്.
...ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ 
നിന്ന്,
...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
...ഒരു
മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം
ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള്‍ പോലെ വ്യക്തമായ 
തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം
പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും 
മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
...ഒന്നും
അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
...അന്യോന്യം 
നിശബ്ദമായി സംസാരിക്കുന്നു...
"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ 
ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക്‌ വളരെ 
വിലപ്പെട്ടതാണു ....
ഇന്നും നിറഞ്ഞു നില്‍ക്കുന്ന ആ 
സൌഹൃദത്തിനു മുന്‍പില്‍ ....സമര്‍പ്പിക്കുന്നു ഹൃദയപൂര്‍വം...

വീണ്ടും വിദ്യാലയത്തിലേക്ക് ...


 

18-06-2018 ആണ് ഞാൻ വീണ്ടും കുറെ കാലത്തെ ഇടവേളക്കുശേഷം പഠിക്കാൻ  പോകുന്നത്. കോളജിന്റെ പടികയറി ചെന്നയുടനെ ആദ്യം കണ്ട ബഞ്ചിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു .അവിടെ ഞാൻ ചെല്ലുമ്പോൾ ആരും എത്തിയിട്ടുണ്ടാരുന്നില്ല.2 മത് വന്ന ജേക്കബ് എന്റെ അടുത്താണ് ഇരുന്നത്. പിന്നീട് അബിദാൻ, അലൻ, എൽദോ, ആൽവിൻ, സിജോ, മൃണാൾ എന്നിവരും വന്നു ഇതോടെ ഞങ്ങൾ പുരുഷ വിദ്യാർത്ഥികളുടെ കോറം തികഞ്ഞു പിന്നെ ക്ലാസ്സിൽ ഉള്ളതെല്ലാം സ്ത്രീ ജനങ്ങളാണ്. 42 :8  എന്നതാണ് അനുപാതം .. ക്ലാസ്സിലാകെ 50 കുട്ടികൾ ...ബഹളമയം ആയിത്തീർന്നു ക്ലാസ്സ് ...
ആദ്യ ദിവസമായതുകൊണ്ടു തന്നെ പ്രിൻസിപ്പൽ വഴക്കൊന്നും പറഞ്ഞില്ല ...